എജു സ്മാർട്ട് ഐ.ഡി തയ്യാറാക്കിയ പവിത്രേശ്വരം
കെ.എൻ.എൻ.എം.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ്
വിദ്യാർഥികളായ ശിവഹരി, അഗ്രജ്, ഗൗരിനാഥ് എന്നിവർ
കൊട്ടാരക്കര: വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ നീക്കങ്ങള്‍ രക്ഷാകർത്താക്കള്‍ക്ക് ഇനി വീട്ടിലിരുന്ന് തന്നെ അറിയാം. വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയിട്ടുണ്ടോ, ക്ലാസില്‍ എന്താണ് ചെയുന്നതെ ന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി രക്ഷാകർത്താക്കളുടെ ഫോണില്‍ അറിയാനാകുന്ന എജു സ്മാര്‍ട്ട് കാര്‍ഡെന്ന സാങ്കേതിക വിദ്യ പുറത്തിറക്കിയിരിക്കുകയാണ് പവിത്രേശ്വരം കെ.എന്‍.എന്‍.എം.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികള്‍.
കുട്ടികള്‍ക്ക് നല്കുന്ന ക്യു.ആര്.കോഡ് അധിഷ്ഠിതമായ സ്മാര്‍ട്ട്കാര്‍ഡും ക്ലാസ് റൂമില്‍ വെച്ചിരിക്കുന്ന സ്കാനറും ബന്ധപ്പെടുത്തിയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കളുടെ ഫോണ്‍ നമ്പറും കുട്ടികളുടെ വിവരങ്ങളും അടങ്ങിയ ക്യു.ആര്.കോഡോടു കൂടിയ സ്മാര്‍ട്ട് ഐ.ഡി കാര്‍ഡ് വിദ്യാര്‍ഥികള്‍ക്ക നല്‍കും.
ഈ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന സ്കാനറില്‍ കാര്‍ഡ് റീഡാകുകയും രക്ഷാകർത്താക്കളുടെ മൊബൈലിലേക്ക് വിവരങ്ങളെത്തുകയും ചെയ്യുന്ന തരത്തിലാണ് കാര്‍ഡിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.
നിലവില്‍ ഏഴാം ക്ലാസില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ഡ് നല്‍കിയിരിക്കുന്നത്. ഇ ക്ലാസിലെ കുട്ടികളുടെ വീട്ടില്‍ കൃത്യമായി സന്ദേശം ലഭിക്കുന്നുണ്ടെന്ന് അധ്യാപകന് മുന്നൂര് അരുണ്‍ പറഞ്ഞു.
ഏഴാംക്ലാസ് വിദ്യാര്‍ഥികളായ എസ്.ഡി ശിവഹരി, ജി.ആര്. ഗൗരിനാഥ്, എസ്. അഗ്രജ് എന്നീ കൊച്ചുമിടുക്കരാണ് എജു സ്മാര്‍ട്ട് കാര്‍ഡ് എന്ന ആശയത്തിന് പിന്നില്‍. സ്മാര്‍ട്ട് ഐ.ഡി കാര്‍ഡിന് പുറമേ കെ.വൈ.സി സംവിധാനവും ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണിപ്പോള്‍ ശിവഹരിയും ഗൗരിയും അഗ്രജും. ഏഴാംക്ലാസ് വിദ്യാര്‍ഥികളുടെ കണ്ടെത്തല്‍ സ്കൂളിലാകെ നടപ്പാക്കാന്‍ കഴിയുമോയെന്ന ആലോചനയിലാണെന്നും പ്രധാനാധ്യാപകന് ബൈജു ഫിലിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.