...kc+kw+ke... കൊല്ലം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ ശുചീകരണ പ്രവർത്തനങ്ങളായി മാറ്റി പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ജില്ല പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാളിൽ 'ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം 2022' കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻ, സെക്രട്ടറിമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ജില്ലതല നേതൃത്വ ബോധവത്കരണ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. ജലസ്രോതസ്സുകളിലെ മാലിന്യ നിർമാർജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എം.എൽ.എമാരെയും ഏകീകരിച്ച് സമഗ്ര പരിപാടി ആവിഷ്കരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയൽ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, ജില്ല എൽ.എസ്.ജി.ഡി ജോയന്‍റ് ഡയറക്ടർ ടി.കെ. സായൂജ, അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണർ സൗമ്യ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.