സിദ്ധാര്‍ത്ഥ്, കാവ്യേഷ്
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പൊളിടെക്നിക്ക് കോളജില്‍ തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ കേസ്സില്‍ വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍.
ശാസ്താംകോട്ട കോവൂര്‍ അരിനല്ലൂര്‍ കല്ലൂവിള വീട്ടില്‍ സിദ്ധാര്‍ത്ഥ്(20), തേവലക്കര അരിനല്ലൂര്‍ ചെറുവിളവീട്ടില്‍ കാവ്യേഷ്(21) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കോളജില്‍ വിദ്യാർഥികളായ പ്രണവും അന്‍സിലും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നുള്ള മുന്‍ വിരോധത്തിൽ കരുനാഗപ്പള്ളി ജീവാ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ട് നിന്ന അന്‍സിലിനെയും സുഹൃത്തുകളെയും പ്രണവ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
പിടിച്ചുമാറ്റാന്‍ എത്തിയ സമീപവാസിയായ യുവാവിനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. അക്രമ ശേഷം ഒളിവില്‍ പോയ പ്രതികളെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്.
കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷെമീര്‍, കണ്ണന്, ഷാജിമോന്‍, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാര്‍, സി.പി.ഒ റഫീക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.