പിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: കരിഞ്ചന്തയിൽ സൂക്ഷിച്ച 130 ചാക്ക് റേഷനരി പിടികൂടി. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക്, തിരുവാലിൽ ജങ്ഷനിൽ മില്ലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന റേഷനരിയാണ് ലോറിയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസും സിവിൽ സപ്ലൈസ് അധികൃതരും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ഓടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്ന് ഫർണിച്ചർ കയറ്റി വന്ന ലോറിയിലാണ് അരി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പുത്തൻ തെരുവ് ഫിദാ മൻസിൽ നൗഷാദ് (37), മൂവാറ്റുപുഴ കൊച്ചങ്ങാടി പുത്തൻപുരം ഷെഫീഖ് (35), തഴവ പണിക്കവീട്ടിൽ ബിനു (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ഷാജിമോൻ, സജി, എസ്.സി.പി.ഒമാരായ ഹാഷിം, ബഷീർ ഖാൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.