തൊടിയൂരിൽ വീട്ടിൽനിന്ന്​ പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ

കരുനാഗപ്പള്ളിയിൽ പുകയില ഉൽപന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തു

കരുനാഗപ്പള്ളി: തൊടിയൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം കരുനാഗപ്പള്ളി പൊലീസ് പിടികൂടി.

തൊടിയൂർ പുലിയൂർ വഞ്ചി വടക്ക്, മുരുകാലയത്തിനു സമീപം ഫാത്തിമ മൻസിലിൽ സുധീറിെൻറ (35) വീട്ടിലും കാറിലും വീടിനോടു ചേർന്ന ഷെഡ്​ഡിലുമായി സൂക്ഷിച്ചിരുന്ന 22,000 പാക്കറ്റ് വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

ഇവക്ക് വിപണിയിൽ കാൽ കോടി രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. ഒരു കവർ ലഹരി ഉൽപന്നത്തിന് 120 രൂപ ക്രമത്തിലാണ്​ വിൽപനയെന്നും പൊലീസ് അറിയിച്ചു. സുധീറിനെ പലതവണ നിരോധിത പുകയില ഉൽപന്നങ്ങളുമായി പൊലീസ് പിടികൂടിയിട്ടുണ്ട്.

വിദ്യാർഥികൾ യുവാക്കൾ എന്നിവരാണ് ഇതി​െൻറ ഉപഭോക്താക്കൾ. സുധീർ ഒളിവിലാണ്. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വൻതോതിൽ പുകയില ഉൽപന്നങ്ങൾ എത്തിച്ച് നൽകുന്നതിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

റെയ്ഡിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ മഞ്ജുലാൽ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ്, സമീർ കോയ, എ.എസ്.ഐ സന്ദീപ്, സി.പി.ഒ, രജീഷ് എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.