യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുനില്‍, ജെയ്സന്, വിപിന്‍, റെനില്‍
ഇരവിപുരം: ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച് ബന്ധുക്കളായ യുവാക്കള്‍ ചേര്‍ന്ന് മത്സ്യവില്പനക്കാരനായ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ നാലുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
സംഘത്തില്‍പെട്ട മറ്റ് രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റ് നാലില്‍ വീട്ടുനമ്പര്‍ എട്ടില്‍ സുനില്‍ (32), താന്നി കാരിത്താസ് ഗാര്‍ഡനില്‍ നെല്സന് വില്ലയില്‍ വിപിന്‍ (27, അച്ചു), ജെയ്സന് (29-അപ്പു), താന്നി ഫിഷര്‍മെന്‍ കോളനിയില്‍ റെനില്‍ (25) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ആറിന് താന്നി ആദിച്ചമണ്‍ തോപ്പിനടുത്ത് ഫിഷര്‍മെന്‍ കോളനിയില്‍ രാജുഭവനില്‍ രാജു(48)വിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ല പൊലീസ് മേധാവി ടി. നാരായണെൻറയും അസി. കമീഷണര്‍ സോണി ഉമ്മന്‍ കോശിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ച് സിറ്റി സൈബര്‍ സെല്ലിെൻറ സഹായത്തോടെ സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലുമായി നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍, എസ്.ഐ അരുണ്‍ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.