Posted On
date_range Updated On
date_range നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
ഇരവിപുരം: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിലായി.
ഇരവിപുരം വാളത്തുംഗൽ കാഞ്ഞിരക്കാട്ട് വയൽ ഹാജിറ മൻസിലിൽ എൻ. മുഹമ്മദ് അലി ജിന്ന (46) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 28ന് രാവിലെ ചൂളം വിളിച്ച് പതിനൊന്നുകാരിയുടെ ശ്രദ്ധയാകർഷിച്ച ശേഷം ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാർ, സബ് ഇൻസ്പെക്ടർ മാരായ അരുൺഷാ, സുനിൽകുമാർ, സന്തോഷ്, ബാബു, ദിനേശ് എ.എസ്.ഐ പ്രദീപ് സി.പി.ഒമാരായ ശോഭ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.