പിടിയിലായ പ്രതികൾ
ഇരവിപുരം: സ്പെയർപാർട്സ് വെയർഹൗസിൽ നടന്ന മോഷണകേസിലെ പ്രതികളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് അന്തിയൂർക്കോണം പ്ലാവറതല പുത്തൻവീട് കുറ്റിക്കാട് ഹൗസിൽ അലക്സ് ബാബു (26), മലയിൻകീഴ് കൊല്ലോട് അന്തിയൂർക്കോണം തെക്കേകുരുൻതോട്ടം പി.പി ഹൗസിൽ പ്രമോദ് ചന്ദ്രൻ (27) എന്നിവരാണ് പിടിയിലായത്.
ഈ മാസം 15 ന് പഴയാറ്റിന്‍കുഴിയിൽ പ്രവർത്തിച്ചുവരുന്ന കെ.ടി.എം ബൈക്ക് സ്പെയർ പാർട്സ് വെയർഹൗസില്‍ നടന്ന മോഷണകേസിലെ പ്രതികളാണ് പിടിയിലായത്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ സ്പെയർ പാർട്സ് നഷ്ടപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് കൊല്ലം സിറ്റി കമീഷണർ കിരണ്‍ നാരായണന്റെയും അസി. കമീഷണര്‍ ഷരീഫിന്റെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒമാരായ അനീഷ്, സജിൻ, ഷാൻ അലി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിലെ 100ലധികം സി.സിടി.വി ദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് സൂക്ഷ്മമായ തെളിവുകൾ ലഭിച്ചത്.
സ്കൂട്ടറിന്റെ നമ്പർ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ആർ.സി. വിവരങ്ങൾ ശേഖരിച്ച് സോഷ്യൽ മീഡിയയുടെ സഹായത്തോടെയായാണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞത്. തുടർന്നുള്ള നടപടികളിൽ പ്രതികളെ അവരുടെ താമസസ്ഥലമായ മലയിൻകീഴ് പ്രദേശത്ത് നിന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.