മാല മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം സജീവം
ഇരവിപുരം: ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ചശേഷം മാല പൊട്ടിച്ചെടുത്ത് കടക്കുന്ന സംഘങ്ങൾ വീണ്ടും സജീവമായി. ചൊവ്വാഴ്ച വൈകുന്നേരം മുഖത്തലയിലും വലിയ കൂനമ്പായിക്കുളത്തും മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നെങ്കിലും മുഖത്തലയിൽനിന്നു മാത്രമാണ് സംഘത്തിന് മാല പൊട്ടിച്ചെടുക്കാനായത്.
കൂനമ്പായിക്കുളം ക്ഷേത്രത്തിന് മുന്നിൽ നിന്നും കൊച്ചു കൂനമ്പായിക്കുളം ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ അടുത്തുള്ള വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ ദീപ(36)യുടെ മുഖത്തടിച്ച ശേഷം ബൈക്കിലെത്തിയ രണ്ടംഗസംഘം മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ദീപയുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് ചുരിദാറിന്റെ ഷാൾ മാത്രമാണ് സംഘത്തിന് ലഭിച്ചത്. അൽപദൂരം സഞ്ചരിച്ച ശേഷം ഷാൾ ഉപേക്ഷിച്ച് കടക്കുകയായിരുന്നു.
മുഖത്തല ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വഴിയിലാണ് മാമൂട് ബിജു സദനത്തിൽ ആനന്ദം എന്ന എൺപതുകാരിയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നത്. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലും മാല പൊട്ടിക്കൽ നടന്നിരുന്നു. കൂനമ്പായിക്കുളത്തു നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ വെച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.