Posted On
date_range Updated On
date_range നിരീക്ഷണ കാമറകൾ കാടുകയറി മൂടി: അധികൃതർ കണ്ടില്ല
ഇരവിപുരം: നിയമ ലംഘനങ്ങളും, കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിന് ദേശീയപാതയിൽ മേവറം ബൈപാസ് ജങ്ഷനിൽ റോഡരികിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാടുമൂടിയ നിലയിൽ. കാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിക്കാതായിട്ടും അധികൃതർ അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ്.
ബൈപാസ് റോഡിൽ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടുന്നതിനായാണ് മയ്യനാട് പഞ്ചായത്ത് മുൻകൈയെടുത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഇതിലെ ദൃശ്യങ്ങൾ പൊലീസിനും ലഭിച്ചിരുന്നു. കാമറകൾ പ്രവർത്തിക്കാതായതോടെ മേവറം ബൈപാസിലും പരിസരത്തും മാലിന്യ നിക്ഷേപവും കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.