റോബിൻ രാജ്, സോജിൻ

ബിരുദ വിദ്യാർഥിനിയുടെ ആത്മഹത്യ: രണ്ടു പേർ അറസ്റ്റിൽ

ഇരവിപുരം: എറണാകുളത്തെ കോളജിലെ ബിരുദ വിദ്യാർഥിനിയും പട്ടത്താനം സ്വദേശിയുമായ പത്തൊമ്പതുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി രണ്ടു പേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിളവില്ലേജിൽ വടക്കേ വിള ശ്രീനഗർ ആറ് രാജ്ഭവനിൽ റോബിൻ രാജ് (20), കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ വാടി പനമൂട് പുരയിടത്തിൽ എസ്.എൻ. കോട്ടേജിൽ സോജിൻ (19) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടും മൂന്നും പ്രതികളാണിവർ. ഒന്നാം പ്രതി വിദേശത്താണ്. ഇയാളുടെ അറസ്റ്റിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

2019 ഒക്ടോബർ 20നാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പെൺകുട്ടിക്കെതിരായി തുടർച്ചയായി നടന്ന അപവാദ പ്രചരണങ്ങളും, ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണമെന്ന് സൈബർ സെൽ വഴിയും പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നും വിവരം ലഭിച്ചിരുന്നു. തുടർന്ന്​ ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലെത്തിച്ചത്​.

പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികളുമായി മൊബൈൽ ഫോൺ വഴി ചാറ്റിങ്​ നടത്തിയതി​െൻറ വിവരങ്ങൾ സൈബർ സെൽ വഴി പൊലീസിന് ലഭിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെയും നിയമോപദേശത്തി​െൻറയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ സുനിൽ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.