മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ആറുകാലി ഞണ്ടുകൾ
Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി ആറുകാലി ഞണ്ടുകൾ
ഇരവിപുരം: വലകൾ തകർക്കുന്ന ആറുകാലി ഞണ്ടുകൾ മത്സ്യബന്ധനത്തിന് ഭീഷണിയാകുന്നു. ഉപയോഗശൂന്യമായ ഇത്തരം ഞണ്ടുകൾ കുടുങ്ങി നിരവധി മത്സ്യത്തൊഴിലാളികളുടെ വലകളാണ് തകർന്നത്.
ഇരവിപുരം തീരപ്രദേശത്തുനിന്ന് ഫൈബർ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോയവരുടെ വലകളിലാണ് ഏതാനും ദിവസമായി ഞണ്ടുകൾ കുടുങ്ങുന്നത്.
ഇവ കുടുങ്ങിയാൽ വല പൊട്ടിച്ചുകളയുകയേ മാർഗമുള്ളൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലിൽ മാലിന്യം കൂടിയതാണ് ഇത്തരം ഞണ്ടുകൾ കൂടാൻ കാരണമാക്കിയതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.