സുഭാഷ്
Posted On
date_range Updated On
date_range ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ പിടികൂടി
ഇരവിപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ ഇരവിപുരം പൊലീസ് ഒളിത്താവളത്തിൽ നിന്നും പിടികൂടി.
പടീറ്റതിൽ വീട്ടിൽ സുഭാഷിനെയാണ് (34) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ശേഷം ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
സിറ്റി സൈബർ സെല്ലിെൻറ സഹായത്തോടെ കൊല്ലം എ.സി.പി പ്രദീപ് കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാവേലിക്കര ചുനക്കരയിൽ പ്രതി ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചക്കുകയായിരുന്നു.
തുടർന്ന് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബിനോദ് കുമാർ, ദീപു, പ്രൊബേഷനറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ ആൻറണി, സി.പി.ഒ സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.