ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്ന ഇ​ല്യാ​സ്​

വൃക്ക തകരാറിൽ, കാഴ്ചയും കേൾവിയും നഷ്ടമായി; സഹായം തേടി യുവാവ്

ഇരവിപുരം: വൃക്ക തകരാറിലായതിനെ തുടർന്ന് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ട നിർധന യുവാവ് ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിൽ. വടക്കേവിള സഞ്ചാരിമുക്ക് ആദിത്യനഗർ 341 ആലപ്പാട്ട് ഹൗസിൽ വാടകക്ക് താമസിക്കുന്ന ഇല്യാസാണ് (36) നിത്യവൃത്തിക്കും ചികിത്സക്കും പണം കണ്ടെത്താനാവാതെ വലയുന്നത്. വൃക്കരോഗം മൂർച്ഛിച്ചതോടെ കാഴ്ചയും കേൾവിശക്തിയും നഷ്ടമായി. ചികിത്സക്കിടയിലാണ് ജന്മനാ ഒരു വൃക്ക മാത്രേമ ഉള്ളൂവെന്ന് വ്യക്തമായത്.

കൊട്ടിയത്തെ ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം ചികിത്സ നടത്തിയത്. കോവിഡ് കാരണം പിന്നീട് കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഡയാലിസിസിലൂടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇതിന് തന്നെ നല്ലൊരു തുക ചെലവുണ്ട്.

വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കാഴ്ച തിരിച്ചുകിട്ടാനും ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി ലക്ഷങ്ങൾ ചെലവാകും. ഭാര്യ സുൽഫിയയും മാതാവും വീട്ടുജോലി ചെയ്താണ് ജീവിതം മുന്നോട്ടുനീക്കുന്നത്. ഡയാലിസിസ് ഉള്ള ദിവസങ്ങളിൽ ഇവർക്ക് ജോലിക്ക് പോകാനും കഴിയില്ല. റേഷൻ കാർഡ് ബി.പി.എൽ അല്ലാത്തതിനാൽ ചികിത്സാസഹായവും ലഭിക്കുന്നില്ല. സമ്പാദ്യങ്ങൾ ഒന്നുമില്ലാത്ത ഇവർ വീട്ടുവാടക പോലും കൊടുക്കാനാവാത്ത സ്ഥിതിയിലാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ഭാര്യ സുൽഫിയയുടെ പേരിൽ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാടൻനടയിലെ പള്ളിമുക്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 75800 201000 4327. ഐ.എഫ്.എസ്.സി UBIN0575801. ഗൂഗിൾ പേ: 8921533532.

Tags:    
News Summary - Kidney failure, loss of vision and hearing; The young man sought help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.