Posted On
date_range Updated On
date_range സ്വർണം മോഷ്ടിച്ച ഹോംനഴ്സ് പിടിയിൽ
ഇരവിപുരം: കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോംനഴ്സ് സ്വർണാഭരണം മോഷ്ടിച്ചതിന് ഇരവിപുരം പൊലീസിന്‍റെ പിടിയിലായി. കായംകുളം പത്തിയൂർ പേരൂർത്തറയിൽ എസ്. ശ്രീജ (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം അവസാനത്തോടെ തെക്കേവിള കുന്നത്തുകാവിലുള്ള കിടപ്പിലായ രോഗിയെ പരിചരിക്കാൻ വന്നതായിരുന്നു ശ്രീജ.
ഒരു മാസത്തിലെ കരാറടിസ്ഥാനത്തിൽ വന്ന ഇവർ രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും കൈക്കലാക്കുകയും പകരം മുക്കുപണ്ടം ധരിപ്പിക്കുകയും ചെയ്തു. കരാർ കഴിഞ്ഞ ഇവർ വീട്ടുകാരെ അറിയിക്കാതെ മടങ്ങി.
സംശയം തോന്നി വീട്ടുകാർ നടത്തിയ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ പി. അജിത്ത് കുമാർ, എസ്.ഐമാരായ അരുൺഷാ, സക്കീർ ഹുസൈൻ, സി.പി.ഒ ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.