കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് ജ​ങ്​​ഷ​നി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

ആംബുലൻസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി

ഇ​ര​വി​പു​രം: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വൈ​ദ്യു​തി ലൈ​ൻ ഓ​ഫാ​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് ജ​ങ്​​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​യി മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ മാ​ത്ര​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​ദ്യു​തി പോ​സ്റ്റി​ന് സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യു​ടെ പോ​സ്റ്റി​ൽ വാ​ഹ​നം കു​രു​ങ്ങി നി​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യി​ല്ല.

Tags:    
News Summary - accident in eravipuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.