കെ​വി​ൻ, ശ്രീ​രാ​ഗ്

ക്രിമിനൽ കേസുകളിലെ പ്രതികൾ കരുതൽ തടങ്കലിൽ

കൊ​ല്ലം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ കു​റ്റ​വാ​ളി​ക​ളെ കാ​പ്പ​നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​വി​ലാ​ക്കി. തൃ​ക്കോ​വി​ൽ​വ​ട്ടം വി​ല്ലേ​ജി​ൽ പാ​ന​ക്കോ​ണ​ത്ത് ല​ക്ഷ്മി​മോ​ഹ​നം​വീ​ട്ടി​ൽ കെ​വി​ൻ (27), കി​ളി​കൊ​ല്ലൂ​ർ ക​ന്നി​മേ​ൽ​ചേ​രി വ​ലി​യ​മാ​ടം ക​ള​രി​തെ​ക്ക​തി​ൽ ശ്രീ​രാ​ഗ് (24) എ​ന്നി​വ​രാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​യ​ത്. 2018 മു​ത​ൽ ഇ​തു​വ​രെ കൊ​ല്ലം സി​റ്റി പ​രി​ധി​യി​ലെ കൊ​ട്ടി​യം, ഇ​ര​വി​പു​രം, കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലും കൊ​ല്ലം എ​ക്സൈ​സ്​ ഓ​ഫി​സി​ലു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള ഏ​ഴ് ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് കെ​വി​ൻ. ഇ​ര​വി​പു​രം, കി​ളി​കൊ​ല്ലൂ​ർ, കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 2018 മു​ത​ൽ ഏ​ഴ്​ ക്രി​മി​ന​ൽ കേ​സു​ക​ളി​ലാ​ണ് ശ്രീ​രാ​ഗ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി വി​വേ​ക് കു​മാ​ർ ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റും ജി​ല്ല മ​ജി​സ്​േ​ട്ര​റ്റും കൂ​ടി​യാ​യ എ​ൻ. ദേ​വി​ദാ​സാ​ണ്​​ ഇ​വ​ർ​ക്കെ​തി​രെ ക​രു​ത​ൽ​ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഇ​വ​രെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

News Summary - criminal cases Accused custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.