Posted On
date_range Updated On
date_range ക്വാറൻറീനിലായ പ്രവാസിയെ തനിച്ചാക്കി പോയ ഭാര്യയെ പൊലീസ് തിരികെയെത്തിച്ചു
ചവറ: ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിയെ തനിച്ചാക്കി ഭാര്യ മക്കളോടൊപ്പം വീട്ടിലേക്ക് പോയി. ഇവരെ പൊലീസ് ഇടെപട്ട് തിരികെ കൊണ്ടുവന്നു.
ചവറ പന്മനയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സൗദിയിൽനിന്ന് യുവാവ് ഇവർ വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ ഭർത്താവിനെ തനിച്ചാക്കി ഭാര്യ രണ്ട് മക്കളുമായി ഭർതൃഗൃഹത്തിലേക്ക് പോയി.
യുവാവ് പുറത്തിറങ്ങിയ വിവരം നാട്ടുകാർ ചവറ പൊലീസിൽ അറിയിച്ചു. ഭാര്യയെ വിളിപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് ഇവർ ഒപ്പം താമസിക്കാൻ തയാറായത്. കോവിഡ് വ്യാപനത്തെക്കുറിച്ച തെറ്റിദ്ധാരണയാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.