ഉമേഷ്
Posted On
date_range Updated On
date_range പീഡനശ്രമം: ഒളിവിൽപോയ പ്രതി കണ്ണൂരിൽ പിടിയിൽ
ചവറ: 60കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് രഞ്ജിത് ഭവനിൽ രാജേന്ദ്രൻ മകൻ ഉമേഷിനെയാണ് (36) ചവറ എസ്.എച്ച്.ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
അതിക്രമത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നടപടി ആരംഭിച്ചിട്ടുണ്ട്. ചവറ പൊലീസ് സബ് ഇൻസ്പെക്ടർ ഷാജിമോൻ , എസ്.സി.പി.ഒമാരായ രാജീവ് കുമാർ, രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.