Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന: 208 പേർക്ക് പോസിറ്റിവ്
കൊല്ലം: ജില്ലയിലെ തീരത്ത് മത്സ്യബന്ധനം പുനരാരംഭിക്കുന്നതിെൻറ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ കോവിഡ് പരിശോധന നടത്തി. 208 പേർക്ക് പോസിറ്റിവാണെന്ന് കണ്ടെത്തി. 1537 പേർക്കാണ് ആൻറിജൻ പരിശോധന നടത്തിയത്.
ചവറ സി.എച്ച്.സിയിൽ 111 പേരിൽ 15 പേർ, ശക്തികുളങ്ങര എഫ്.എച്ച്.സിയിൽ 500ൽ 28, ടി.എം.വി ഹാളിൽ 254ൽ 48, ഹോക്കി സ്റ്റേഡിയത്തിൽ 164 ൽ 74, നീണ്ടകര താലൂക്ക് ആശുപത്രിയിൽ 429 ൽ 40, വാടി സെൻറ് ആൻറണി എൽ.പി.എസിൽ 79 ൽ മൂന്ന് എന്നിങ്ങെനയാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.