atn 3 clm 'ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും പൂർണമായി തുറക്കാൻ അനുമതി വേണം'

കൊല്ലം: ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും പൂർണമായി തുറന്ന് നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്ര​​ട്ടേറിയറ്റ്​ യോഗം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ തുടരുന്നത് അപ്രായോഗികമാണെന്ന ആരോഗ്യവിദഗ്​ധരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കണം. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, എസ്. കബീർ, ബി. രാജീവ്, കെ. രാമഭദ്രൻ, കെ.ജെ. മേനോൻ, എൻ. രാജീവ്, എം.എം. ഇസ്മയിൽ, നവാസ് പുത്തൻവീട്, ജി. രാജൻകുറുപ്പ്, എസ്. രമേശ്കുമാർ, ഡി. വാവാച്ചൻ, ബി. വേണുഗോപാലൻനായർ എന്നിവർ സംസാരിച്ചു. നവകേരള പുരസ്കാരദാനം ഇന്ന്​ കൊല്ലം: ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷ​ൻെറയും ശുചിത്വ മിഷ​ൻെറയും ആഭിമുഖ്യത്തിൽ പ്രഖ്യാപിച്ച 'നവകേരള' പുരസ്കാരം വ്യാഴാഴ്​ച വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട്​ മൂന്നിന്​ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നതിന്​ പിന്നാലെ ജില്ലതല പുരസ്​കാരദാനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.