Posted On
date_range Updated On
date_range അഷ്ടമുടി കായലിൽ ഇറങ്ങിയ യുവാവിനെ കാണാതായി
അഞ്ചാലുംമൂട്: അഷ്ടമുടി കായലിൽ ഇറങ്ങിയ യുവാവിനെ കാണാതായി. ള്ളിയക്കോവിൽ സ്വദേശി മുത്തുവിനെയാണ് കാണാതായത്. തിരുെനൽവേലി സ്വദേശിയായ മുത്തു കുടുംബത്തോടൊപ്പം ഉളിയക്കോവിലിലാണ് താമസം.
ഞായറാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. അഷ്ടമുടിയിലെ സുഹൃത്തിെൻറ കുട്ടിയുടെ ജന്മദിനാഘോഷത്തിനെത്തിയതായിരുന്നു മുത്തു.
ആഘോഷത്തിന് ശേഷം മുത്തുവും സുഹൃത്തുക്കളും കായലിലിറങ്ങി. മഴയെ തുടർന്ന് എല്ലാവരും കരയിലേക്ക് കയറിയെങ്കിലും മുത്തു മുങ്ങിപ്പോകുകയായിരുന്നു.
അഗ്നിശമനസേനാംഗങ്ങൾ കായലിൽ തിരച്ചിൽ നടത്തി. തിരച്ചിൽ തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് അഞ്ചാലുംമൂട് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.