യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്ക​ട​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്നു

യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു​നേ​രെ ജ​ല​പീ​ര​ങ്കി

അ​ഞ്ചാ​ലും​മൂ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്ക​ട​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഞ്ചാ​ലും​മൂ​ട്ടി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ന് നേ​രേ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

തൃ​ക്ക​ട​വൂ​രി​ലും അ​ഞ്ചാ​ലും​മൂ​ട്ടി​ലും കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും കൊ​ടി​ക​ൾ ക​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​രു​ൺ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ര​ണ്ട് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സു​ബ്ബ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​രാ​യ സാ​യി ഭാ​സ്ക​ർ, ബൈ​ജു മോ​ഹ​ൻ, ക​രു​വാ റ​ഫീ​ഖ്, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, അ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.