അഞ്ചാലുംമൂട്: മാരക ലഹരിഗുളികകളുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. കുരീപ്പുഴ കെ.ആര്‍.എ 156 വിളയില്‍ കിഴക്കതില്‍ രാജന്‍ (35), കുരീപ്പുഴ തേവദാനത്ത് ക്ഷേത്രത്തിന് സമീപം തേവാദാനത്ത് കിഴക്കതില്‍ വീട്ടില്‍ ശ്യാംകുമാര്‍ (27) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കുരീപ്പുഴ കൊച്ചാലുംമൂട്ടില്‍ നിന്ന് അക്ഷയ ഐസ് പ്ലാന്റിലേക്ക് പോകുന്ന റോഡിന്റെ വടക്കുവശത്തുനിന്നാണ് രാജനെ 1.77 ഗ്രാം ലഹരിഗുളികയുമായി പിടികൂടിയത്. ഇവിടെയുള്ള ബോട്ട് യാര്‍ഡിന് സമീപം കായല്‍വരമ്പത്തുവെച്ചാണ് ശ്യാംകുമാറിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍നിന്ന് 1.25 ഗ്രാം ലഹരിഗുളിക പിടികൂടി. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. ഓഫിസര്‍മാരായ വിജയകൃഷ്ണന്‍, മിനേഷ്യസ്, ശ്യാംകുമാര്‍, ശ്രീവാസ്, കെ. മണി, ശ്രീകുമാര്‍ എന്നിവർ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.