മധുസൂദനൻ
അഞ്ചാലുംമൂട്: ബിവറേജസ് ഔട്ട്ലെറ്റിന് സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. തൃക്കരുവ ഇഞ്ചവിള അമ്പുതാഴതിൽ വീട്ടിൽ മധുസൂദനൻ (54) ആണ് പിടിയിലായത്.
തൃക്കരുവ വടക്കേക്കര സ്വദേശിയായ ഷെമീറിനാണ് കുത്തേറ്റത്. കഴിഞ്ഞ 14ന് ഉച്ചയോടെ ഷെമീറിന്‍റെ സുഹൃത്തായ അനിൽകുമാറിനെ പ്രതി അഞ്ചാലുമ്മൂട് ബിവറേജസ് ഔട്ടലെറ്റിന് സമീപം െവച്ച് മർദിക്കുന്നത് കണ്ട് ഷെമീർ തടസ്സം പിടിക്കാൻ ചെന്നിരുന്നു.
ഇതിലുള്ള വിരോധത്തിൽ പ്രതി ഷെമീറിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ യുവാവിനെ അഞ്ചാലുംമൂട് പൊലീസെത്തിയാണ് ജില്ല ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചാലുംമൂട് ഇൻസ്പെക്ടർ ദേവരാജന്‍റെ നേതൃത്വത്തിൽ എസ്.ഐ ജിമ്മി ജോസ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബെൻസി ജോസഫ്, സി.പി.ഒമാരായ മഹേഷ്, സുനിൽ ലാസർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.