അ​ഞ്ചാ​ലും​മൂ​ട്ടിലെ അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന കാ​ര​ണം ന​ശി​ക്കു​ന്ന അ​ഞ്ചാ​ലും​മൂ​ട് പ​ഴ​യ ബ്ലോ​ക്ക് ഓ​ഫി​സ് കെ​ട്ടി​ടം

പഴയ ബ്ലോക്ക്​ ഓഫിസ്​ കെട്ടിടം നശിക്കുന്നു

അ​ഞ്ചാ​ലും​മൂ​ട്: മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പ​ഴ​യ ബ്ലോ​ക്ക് ഓ​ഫി​സ് കെ​ട്ടി​ടം അ​വ​ഗ​ണ​ന​യി​ൽ. കോ​ർ​പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ടം ഇ​പ്പോ​ൾ ഹ​രി​ത​ക​ർ​മ​സേ​ന പ്ലാ​സ്റ്റി​ക്ക് വേ​സ്റ്റു​ക​ൾ സം​ഭ​രി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ്. കോ​ർ​പ​റേ​ഷ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​തി​ന് മു​മ്പ് ബ്ലോ​ക്ക് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞും ചെ​ടി​ക​ളും വ​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് വേ​സ്റ്റു​ക​ൾ​ക്ക് തീ​പി​ടി​ച്ചി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്താ​ണ് തീ ​അ​ണ​ച്ച​ത്. തു​ട​ർ​ന്ന്​ പ്ലാ​സ്റ്റി​ക് മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് വാ​ഹ​ന​മി​ടാ​ൻ ഷെ​ഡ് നി​ർ​മി​ച്ച​തി​ന്റെ മേ​ൽ​ക്കൂ​ര തു​രു​മ്പെ​ടു​ത്ത് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കോ​ർ​പ​റേ​ഷ​ന്റെ അ​ഞ്ചാ​ലും​മൂ​ട് സോ​ണ​ൽ ഓ​ഫി​സ് ആ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ​ല സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് കോ​ർ​പ​റേ​ഷ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​കെ​ട്ടി​ടം നാ​ശം നേ​രി​ടു​ന്ന​ത്.

Tags:    
News Summary - The old block office building is decaying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.