ആരോമൽ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തൃക്കരുവ വന്മള കടപ്പായിൽ വീട്ടിൽ ആരോമലിനെയാണ്(26) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം സിറ്റി അസി. പൊലീസ് കമീഷണർ ജി.ഡി വിജയകുമാറിെൻറ നിർദേശപ്രകാരം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. ദേവരാജൻ, എസ്.ഐമാരായ ശബ്ന, റഹീം, എ.എസ്.ഐ ഓമനക്കുട്ടൻ വനിത സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.