അഞ്ചാലുംമൂട്: പനയത്ത് കാലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഒമ്പത് വയസ്സുകാരിക്ക് ചികിത്സ നൽകി. തൃക്കടവൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് കുട്ടിയെ ചികിത്സക്കായി എത്തിച്ചത്. ചൊവ്വാഴ്ച ജില്ല ശിശുസംരക്ഷണ അധികൃതര്‍ക്ക് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല ശിശുസംരക്ഷണ അധികൃതര്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, കൗൺസിലര്‍, അംഗൻവാടി അധ്യാപിക എന്നിവരടങ്ങിയ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയേപ്പാഴാണ് പൊള്ളലേറ്റ് അഞ്ച്ദിവസമായിട്ടും ചികിത്സ ലഭിച്ചിട്ടില്ലെന്നറിഞ്ഞത്.
ഉടന്‍തന്നെ അഞ്ചാലുംമൂട് ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസറുടെ സരക്ഷണത്തോടെ പെൺകുട്ടിയെ തൃക്കടവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. ചട്ടുകം ഉപയോഗിച്ചാണ് പൊള്ളിച്ചതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തില്‍ പരാതി നല്കാന് വീട്ടുകാര്‍ തയാറായില്ലെന്നും പൊലീസ് പറഞ്ഞു.
അടുത്ത വീട്ടിൽ കളിക്കാൻ പോയതിന് പിതാവാണ് പൊള്ളലേൽപിച്ചതെന്നാണ് കുട്ടി പറഞ്ഞതെന്ന് ജില്ല ശിശു സംരക്ഷണ അധികൃതര്‍ പറഞ്ഞു. എന്നാൽ പരാതിക്കാരില്ലാത്തതിനാൽ വിശദമായ അന്വേഷണത്തിനുശേഷമേ കേസെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് അഞ്ചാലുംമൂട് പൊലീസ്. കുട്ടി പറഞ്ഞ മൊഴിയുടെ വിഡിയോ ജില്ല ശിശുസംരക്ഷണ അധികൃതര്‍ അഞ്ചാലുംമൂട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.