Posted On
date_range Updated On
date_range യുവതിയെ കമ്പി വടി കൊണ്ട് ആക്രമിച്ചയാള്‍ പിടിയില്‍
അഞ്ചാലുംമൂട്: യുവതിയെ കമ്പി വടി കൊണ്ട് ആക്രമിച്ചയാളെ അറസ്റ്റ്ചെയ്തു. കാഞ്ഞിരംകുഴിയില്‍ തട്ടില്വിള വീട്ടില്‍ സുല്‍ഫിക്കര്‍ (29) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പം താമസിക്കുകയായിരുന്നു പ്രതി.
ഇരുമ്പ് കമ്പി കൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ യുവതിയുടെ ഇടത് കൈ ഒടിഞ്ഞു. യുവതിയുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.
അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്റെ നേതൃത്വത്തില്‍, എസ്.ഐമാരായ അനീഷ്, റഹീം, ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, സി.പി.ഒ സുമേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.