1. ആദിത്യെൻറ വീട്ടിലെ 6798 രൂപയുടെ വൈദ്യുതിബിൽ 2. വൈദ്യുതികുടിശ്ശിക അടക്കാത്തതിനെതുടർന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ഫ്യൂസ് ഊരിയ നിലയിൽ
അഞ്ചാലുംമൂട് (കൊല്ലം): വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ഫ്യൂസ് ഊരിയതോടെ പത്താംക്ലാസ് വിദ്യാർഥിയുടെ പഠനം മുടങ്ങി. കടവൂര്‍ ബൈപാസിന് സമീപം താമസിക്കുന്ന ആദിത്യെൻറ പഠനമാണ് ഇരുട്ടിലായത്്. ലോക്ഡൗണ്‍കാലത്തെ ബില്‍ തുകയായ 6000 രൂപയില്‍ 3000 രൂപ കുടുംബം രണ്ട്മാസം മുമ്പ് അടച്ചിരുന്നു.
ബാക്കിതുക അടക്കാന്‍ സാവകാശവും ചോദിച്ചിരുന്നു. മാര്‍ച്ചില്‍ വീണ്ടും വൈദ്യുതി ബില്‍ വന്നതോടെ തുക വീണ്ടും 6798 രൂപയായി. കൂലിപ്പണിക്കാരനായ അച്ഛന് സതീശന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ലോക്ഡൗണിനുശേഷം ജോലി തീരെ കുറവായതിനാൽ കുടുംബ ബജറ്റ് പോലും താളം തെറ്റിയിരിക്കുകയാണ്.
രണ്ട് മക്കളില്‍ ഇളയവനാണ് ആദിത്യന്, മൂത്തമകന് അച്ചു ബി.ടെക് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. കെ.എസ്. ഇ.ബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കുടുംബത്തിന് പണം അടക്കാന്‍ സാധിച്ചിരുന്നില്ല.
ആദിത്യന് ഇനി നാല് പരീക്ഷകളാണ് ബാക്കിയുള്ളത്. ബുധനാഴ്ച കെമിസ്ട്രി പരീക്ഷ നടക്കാനിരിക്കെയാണ് കെ.എസ്. ഇ.ബി അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചത്. അരിയർ ഉള്‍പ്പെടെയുള്ള തുക ചേര്‍ത്താണ് വൈദ്യുതി ബില്‍ വന്നിരിക്കുന്നത്. സമീപത്തെ വീട്ടില്‍ പോയാണ് ആദിത്യന് പരീക്ഷക്ക് ഇപ്പോള്‍ പഠിക്കുന്നത്. ലോക്ഡൗണ്‍ കാലത്തെ വൈദ്യുതിബില്‍ ഒരുമിച്ചടക്കേണ്ടി വന്നതാണ് ഇത്രയും വലിയ തുകയായി ബില്‍ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.