കുരീപ്പുഴ കൊച്ചാലുംമൂട് രാധയുടെ മൃതദേഹം ഡി.വൈ.എഫ്.​െഎ തൃക്കടവൂർ വെസ്​റ്റ്​​ ലോക്കൽ കമ്മിറ്റി പ്രവർത്തകർ ചേർന്ന്​ മുളങ്കാടകത്തെ പൊതുശ്മശാനത്തിലെത്തിക്കുന്നു

കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം സംസ്​കരിക്കാൻ ഡി.വൈ.എഫ്.​െഎ

അഞ്ചാലുംമൂട്: കോവിഡ് ബാധിച്ച്​ മരിച്ച വയോധികയുടെ ബന്ധുക്കൾക്കെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വന്നതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.

തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുംമൂട് ബ്രാഞ്ചിലെ സി.പി.എം അംഗവും ഡി.വൈ.എഫ്.ഐ ഷാപ്പ് മുക്ക് യൂനിറ്റ് പ്രസിഡൻറുമായ വിഷ്ണുവി​െൻറ മുത്തശ്ശി രാധയുടെ (74) മൃതദേഹമാണ് തൃക്കടവൂർ വെസ്​റ്റ്​​ ലോക്കൽ കമ്മിറ്റി പ്രവർത്തകർ മുളങ്കാടകത്തെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.

ഡി.വൈഎഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് വൈസ് പ്രസിഡൻറ് വിപിൻ വിജയൻ, ഡി.വൈ.എഫ്.ഐ തൃക്കടവൂർ വെസ്​റ്റ്​ മേഖല കമ്മിറ്റി സെക്രട്ടറി മഹേഷ്, എസ്.എഫ്.ഐ അഞ്ചാലുംമൂട് ഏരിയ വൈസ് പ്രസിഡൻറ്​ അജ്മൽ എന്നിവർ നേതൃത്വം നൽകി.

പരവൂർ

കോവിഡ് ബാധിച്ച്​ മരിച്ചയാളി​െൻറ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റെടുത്ത് സംസ്​കരിച്ചു. പരവൂർ കോട്ടപ്പുറം ചെക്കാൻറഴികത്ത് വീട്ടിൽ ഭാസ്​കരപിള്ളയുടെ (80) മൃതദേഹമാണ് പരവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ​പ്രവർത്തകർ ഏറ്റെടുത്ത് സംസ്​കരിച്ചത്.

പാരിപ്പള്ളി മെഡിക്കൽ കോളജിൽ മരിച്ച ഭാസ്​കരപിള്ളയുടെ മൃതദേഹം സംസ്​കരിക്കാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടായപ്പോൾ വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ പരവൂർ മേഖല വൈസ്​ പ്രസിഡൻറ്​ കിരൺകുമാർ, കോട്ടപ്പുറം പുതിയിടം യൂനിറ്റിലെ ഗോകുൽ, കോട്ടമൂല യൂനിറ്റംഗം രാഖിൻ എന്നിവർ തയാറായി മുന്നോട്ട് വരികയായിരുന്നു.

മൃതദേഹം ഏറ്റുവാങ്ങി വീട്ടുളപ്പിൽ സംസ്​കരിച്ചു. രാധമ്മയാണ് ഭാര്യ. മക്കൾ: ഇന്ദുലേഖ, ഇന്ദുകല.

Tags:    
News Summary - DYFI bury bodies of Covid victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.