സ്വർണവും പണവും സ്കൂട്ടറും മോഷ്ടിച്ചതായി പരാതി

അഞ്ചാലുംമൂട്: വെട്ടുവിളയിൽ വീട്ടിൽ നിന്ന് സ്വർണവും പണവും സ്കൂട്ടറും മോഷണം പോയതായി പരാതി. വെട്ടുവിള സരോജിനി മന്ദിരത്തിൽ രാജീവന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണത്തിൽ സ്കൂട്ടറും മൂന്നര പവൻ സ്വർണവും 13,100 രൂപയുമാണ് നഷ്ടമായത്. രാജീവനും കുടുംബവും വീട്ടിലുള്ള സമയത്തായിരുന്നു മോഷണം.

രാജീവൻ പൂമുഖത്ത് കിടന്നുറങ്ങുകയായിരുന്നു. തുറന്നുകിടന്ന മുകളിലെ മുറിയിൽ കയറിയ കള്ളൻ മേശയിലുണ്ടായിരുന്ന സ്വർണമാലയും താഴത്തെ മുറിയിൽ കബോർഡിൽ ഉണ്ടായിരുന്ന സ്വർണമാലയും 10,000 രൂപയും ഉറങ്ങുകയായിരുന്ന രാജീവിന്‍റെ പോക്കറ്റിലെ 3100 രൂപയുമാണ് മോഷ്ടിച്ചത്.

തുടർന്ന് പോർച്ചിൽ ഉണ്ടായിരുന്ന സ്കൂട്ടറും കൈക്കലാക്കി. സ്കൂട്ടറിൽ താക്കോൽ ഉണ്ടായിരുന്നു. രാവിലെ സ്കൂട്ടർ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.

Tags:    
News Summary - Complaint of theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.