അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴയിൽ വീട്ടമ്മയെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. കുരീപ്പുഴ ചിറക്കരോട്ട് വീട്ടിൽ ആൻസിലിനെയാണ് (26) പിടികൂടിയത്.
കഴിഞ്ഞയാഴ്ചയാണ് കുരീപ്പുഴ തെക്കേവിള കിഴക്കതിൽ ഹെൻട്രിയുടെ ഭാര്യ ഗീത, മകൻ ജോസഫ് എന്നിവരെ രണ്ടംഗ സംഘം ആക്രമിച്ചത്.
ഗീതയുടെ കൈ ഒടിയുകയും ജോസഫിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. ജോസഫിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണം. കഞ്ചാവ് കേസുൾപ്പെടെ 15 കേസുകളിലെ പ്രതിയാണ് ആൻസിൽ.
സമീപത്തെ മറ്റൊരു വീട്ടിലും ഇയാൾ ആക്രമണം നടത്തുകയും വീട്ടമ്മക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, ഇവർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.