ആദിത്യൻ
അഞ്ചൽ: മാവിള ആയിരവില്ലി ക്ഷേത്രത്തിന്റെ തിടപ്പള്ളിയുടെ വാതിൽ തകർത്ത് വഞ്ചികളിൽനിന്ന് പണവും മേൽശാന്തിയുടെ മൊബൈൽ ഫോണും കവർച്ച ചെയ്തയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ തൊളിക്കോട് സ്വദേശി ആദിത്യനാണ് (23) അറസ്റ്റിലായത്.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടന്നു വരവേകഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ മറ്റൊരു സിം കാർഡ് ഇട്ട് ഉപയോഗിക്കുന്നതായി സൈബർ സെൽ കണ്ടെത്തിയിരുന്നു.
ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസെത്തി പുനലൂരിൽ നിന്ന് ആദിത്യനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ മോഷണ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രജീഷ് കുമാർ, എ.എസ്.ഐ അജിത് ലാൽ, സി.പി.ഒമാരായ ബിനുവർഗീസ്, സജി, ദീപു, മനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.