തെരുവുനായ ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്

അഞ്ചൽ: തെരുവുനായയുടെ കടിയേറ്റ പതിനഞ്ചോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ അഞ്ചൽ ചന്തമുക്കിലാണ് തെരുവുനായ ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷന് സമീപത്തെ കാളച്ചന്തയിൽനിന്ന് വന്ന നായ വഴിയിൽ കണ്ടവരെയെല്ലാം കടിച്ചതിനുശേഷം പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പരിസരത്തും നിന്നവരെയും കടിച്ചു.

കാളച്ചന്തയിലും പരിസരത്തുമുള്ള തെരുവുനായ്ക്കളെയും ഈ നായ കടിച്ചതായി പറയുന്നു. കടിയേറ്റവർ സ്വമേധയ അഞ്ചൽ ഗവ. ആശുപത്രി, പുനലൂർ താലൂക്കാശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടി. നായയുടെ കടിയേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. 

Tags:    
News Summary - Fifteen people injured in street dog ​​attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.