വിനീത്
അഞ്ചൽ: ഭിന്നശേഷിക്കാരിയായ 13കാരിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച ഓട്ടോഡ്രൈവറെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തയം കുഴിയന്തടം പേഴുവിള വീട്ടിൽ വിനീത് (ശാലു-30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 19ന് വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് പിന്നിലെ അശയിൽ നിന്നും തുണികൾ എടുത്തുക്കുന്നതിനിടെ പെൺകുട്ടിയെ മുള്ളുവേലി ചാടിക്കടന്നെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പേടിച്ചരണ്ട പെൺകുട്ടി കുതറിമാറി വീടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല.
എന്നാൽ, വേലിയുടെ സമീപത്ത് നിന്നും ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള വീട്ടിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും വിനീത് നടന്നുപോകുന്നതായി കണ്ടെത്തി. തുടർന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയത്. പൊലീസ് പോക്സോ കേസെടുത്തതറിഞ്ഞ് വിനീത് ഒളിവിൽ പോയ പ്രതിയെ ഓയൂർ ചെങ്കുളത്തെ വാടകവീട്ടിൽ നിന്നും ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. 2021ൽ മറ്റൊരു ലൈംഗികാതിക്രമ കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണ്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.