അഞ്ചൽ: ഇരുമ്പുപണിക്കാരനെ പണിശാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ നടുക്കുന്നുംപുറം വടക്കുംകര പുത്തൻ വീട്ടിൽ അശോകൻ (55) ആണ് മരിച്ചത്. കുടുംബ കലഹത്തെത്തുടർന്ന് ഏതാനും നാളുകളായി കരിമ്പിൻകോണത്തെ പണിശാലയിലായിരുന്നു താമസം.
അംഗ പരിമിതനായിരുന്ന അശോകൻ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവർ കഴിഞ്ഞ ദിവസം രാവിലെ പണിശാലയിലെത്തി വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അകത്ത് നിന്നും പൂട്ടിയിരുന്നതിനാൽ കതകിൻെറ വിടവിലൂടെ നോക്കിയപ്പോളാണ് അശോകൻ തൂങ്ങി നിൽക്കുന്നതായി കണ്ടത്.
വിവരമറിഞ്ഞെത്തിയ ഏരൂർ പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം താഴെയിറക്കി. മേൽനടപടിയെടുത്ത ശേഷം പോസ്റ്റ്മോമോർട്ടത്തിനായി പുനലൂർ താലൂക്കാശുപത്രിയിലേക്കയച്ചു. ഭാര്യ: സിന്ധു. മക്കൾ: അനന്തു, അരവിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.