കാണിക്കവഞ്ചി മോഷണം: പ്രതി പിടിയിൽ

അഞ്ചൽ: അഞ്ചൽ മലവെട്ടം ഭദ്ര മഹാദേവി ക്ഷേത്രത്തി​െൻറ മുൻവശം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളും പണവും മോഷ്​ടിച്ച കേസിലെ പ്രതിയെ അഞ്ചൽ പൊലീസ് പിടികൂടി. അഞ്ചൽ വടമൺ മലവെട്ടം രജനീ ഭവനിൽ രാജേഷ് (30) ആണ് പിടിയിലായത്.

കഴിഞ്ഞ മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കാളുകളും പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു

Tags:    
News Summary - theft in temple; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.