കോവിഡ്​ രോഗിയുടെ മൃതദേഹം സംസ്​കരിക്കുന്ന ഐഡിയൽ റിലീഫ് വിങ്​ പ്രവർത്തകർ

കോവിഡിനെ പേടിക്കാതെ സന്നദ്ധസേന

അഞ്ചൽ: കോവിഡ് മരണമെന്ന് കേട്ടാൽ ഭീതിയിലാവുന്ന നാട്ടുകാർക്കിടയിൽ ആത്മധൈര്യവും സേവനസന്നദ്ധതയുമായി ഐഡിയൽ റിലീഫ് വിങ്​ (ഐ.ആർ.ഡബ്ല്യു) പ്രവർത്തകർ.

കോവിഡ് ബാധിച്ച് ഒരാൾ മരിച്ചാൽ മൃതദേഹം സംസ്​കരിക്കുന്നതിനും മതപരമായ ആചാരങ്ങളും ചടങ്ങുകളും നിർവഹിക്കുന്നതിനും പലരും തയാറാവാത്ത അവസ്ഥയിലാണ്​ ഐ.ആർ.ഡബ്ല്യുവി​െൻറ സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങിയത്.

ഇതിനകം ജില്ലയിൽ പത്ത് സ്ഥലങ്ങളിൽ ഇവരുടെ സന്നദ്ധസേവനത്തിലൂടെ ശവസംസ്കാരം നടന്നു. ആരോഗ്യ പ്രവർത്തകരുടെ അറിയിപ്പ് ലഭിച്ചുകഴിഞ്ഞാലുടൻ ഈ സേന നിർദിഷ്​ട സ്ഥലത്തെത്തി ആവശ്യമായ എല്ലാ സഹായവും നിർവഹിച്ചുനൽകുന്നുണ്ട്.

ഏത് വിഭാഗത്തിൽപെട്ടവരായാലും അവരുടെ ആചാരപ്രകാരമാണ്​ സംസ്കാരം നടത്തുന്നത്. സലിം മൂലയിൽ, അഷ്റഫ് പത്തടി, അസ്‌ലം സലാഹുദ്ദീൻ, യാസിർ ഷംസുദ്ദീൻ, അനീഷ്ഖാൻ, ഹുസൈൻ അമ്പലംകുന്ന്, അഷ്കർ താജ് എന്നിവരാണ് ഇതിന്​ നേതൃത്വം നൽകുന്നത്​. ജില്ലയിൽ മുപ്പത് പേരെ ഇതിനുള്ള പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.