അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തേന്‍ സംസ്‌കരണ പ്ലാന്റില്‍ സജ്ജീകരിച്ചിട്ടുള്ള യന്ത്രങ്ങള്‍
കൊല്ലം: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തേന്‍ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. 29ന് വൈകീട്ട് മൂന്നിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.
അഞ്ചല്‍ ബനാന ആന്‍ഡ് ബീ മൈത്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഹരി വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിേയല്‍ നിര്‍വഹിക്കും. ഏറം കാര്‍ഷിക വിപണിയോട് ചേര്‍ന്നാണ് പ്ലാന്റ് സജ്ജീകരിച്ചിട്ടുള്ളത്.
വിപണിയില്‍ അംഗങ്ങളായ തേനീച്ച കര്‍ഷകരില്‍നിന്ന് തേന്‍ സംഭരിച്ച് സംസ്‌കരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 34 ലക്ഷം രൂപ വിനിയോഗിച്ചാണ് യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചതും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.