അഞ്ചൽ: ഓൺലൈൻ റമ്മി കളിക്കുന്നതിനുള്ള പണത്തിനായി പിടിച്ചുപറിയും മോഷണവും നടത്തിവന്ന യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തടി കാഞ്ഞുവയൽ സുധീർ മൻസിലിൽ മുഹമ്മദ് യഹിയ (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ അഗസ്ത്യകോട് കോമളത്ത് അരവിന്ദ് ആരാമത്തില്‍ ധര്‍മലതയുടെ വീട്ടിലെത്തി അർജുനൻ എന്നയാളിന്റെ വീട് അന്വേഷിച്ചു.
തുടർന്ന് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ ധർമലതയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം കടന്നുകളഞ്ഞു.
അഞ്ചൽ പൊലീസിൽ ലഭിച്ച പരാതിയെത്തുടർന്ന് കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബിരുദധാരിയായ പ്രതി ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് പിടിച്ചുപറി നടത്തിയതെന്നും റമ്മി കളിച്ചതിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെന്നും ബന്ധുക്കളുടെ അക്കൗണ്ടില്‍ നിന്നുള്ള പണവും ഇതിനായി ഉപയോഗിച്ചിരുന്നെന്നും ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
അഞ്ചല്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, ഗ്രേഡ് എസ്. ഐ നിസാര്‍, എ.എസ്.ഐ അജിത്ത് ലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദീപു, സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.