ആയൂർ ഗവ. ജവഹർ സ്കൂളിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ചെത്തിക്കുന്ന മാലിന്യം കൂടിക്കിടക്കുന്നത് പരിസരത്തെ താമസക്കാർക്ക് ഭീഷണിയായി മാറുന്നു. ആയൂർ ഗവ. ജവഹർ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനിടയിൽ ഇഴജന്തുക്കളും മറ്റും താവളമാക്കിയിരിക്കുകയാണ്.
കൂടാതെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തിന്നുന്നതിന് വേണ്ടി തെരുവുനായ്ക്കളും കൂട്ടമായെത്തുന്നതും പറവകളും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിവലിച്ച് പുരപ്പുറങ്ങളിലും കുടിവെള്ളക്കിണറുകളിലും മറ്റ് ജലാശയങ്ങളിലും കൊണ്ടിടുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടായി.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിൽ നിന്നായി ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം മുഴുവനും ഇവിടെയാണ് കൂട്ടിയിടുന്നത്. മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് നീക്കംചെയ്യാനുള്ള പദ്ധതി നടപ്പാക്കാൻ പഞ്ചായത്തധികൃതർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.