വളർത്തു മത്സ്യങ്ങൾ ചത്ത നിലയിൽ

അഞ്ചൽ: പ്രവാസി നടത്തിവന്ന മത്സ്യ കൃഷി പദ്ധതിയിലെ മത്സ്യങ്ങൾ ചത്ത നിലയിൽ. വെള്ളത്തിൽ വിഷം കലർത്തിയതാകാമെന്ന് ആരോപിക്കുന്ന ഉടമ ഇതുസംബന്ധിച്ച് അഞ്ചൽ പൊലീസിൽ പരാതി നൽകി.

ഇടമുളയ്ക്കൽ പനച്ചവിള കുമരംചിറവിള വീട്ടിൽ ആലേഷിന്‍റെ ഉടമസ്ഥതയിലെ കുളത്തിലെ മത്സ്യങ്ങളാണ് ചത്തത്. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്നു സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മത്സ്യകൃഷി പദ്ധതി പ്രകാരമാണ് ആലേഷ് മാതാവ് മല്ലികയുടെ പേരിൽ മത്സ്യകൃഷി ആരംഭിച്ചത്.

വിളവെടുപ്പിന് പാകമായി വരുന്ന സമയമായപ്പോഴാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു കുളത്തിൽ നിക്ഷേപിച്ചിരുന്നത്.

ഫിഷറീസ് വകുപ്പധികൃതർ സ്ഥലത്തെത്തി വെള്ളത്തിന്‍റെയും മത്സ്യത്തിന്‍റെയും സാമ്പിൾ ശേഖരിച്ചു. കുളത്തിലെ വെള്ളത്തിൽ രാസവസ്തു കലർന്നതാകാം കാരണമെന്ന് പറയപ്പെടുന്നു.

Tags:    
News Summary - Farm fish found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.