അറസ്റ്റിലായവർ

മക​െൻറ സുഹൃത്തുക്കളെന്ന വ്യാജേന പണവും മൊബൈൽ ഫോണും കവർന്നു; മൂന്നുപേർ അറസ്റ്റിൽ

അഞ്ചൽ (കൊല്ലം): മകൻ പറഞ്ഞുവിട്ടതാണെന്നും സുഹൃത്തുക്കളാണെന്നും തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന്​ പണവും മൊബൈൽ ഫോണും കവർന്ന മൂന്നുപേരെ അഞ്ചൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. അഗസ്ത്യക്കോട് അമ്പലംമുക്കിൽ കമല പ്രഭാകര​െൻറ ഫോണും പണവുമാണ് നഷ്​ടപ്പെട്ടത്.

അഞ്ചൽ പടിഞ്ഞാറ്റിൻകര അനിൽ ഭവനിൽ അനിൽ കുമാർ (36), ചെറുവക്കൽ കിഴക്കടത്ത് വീട്ടിൽ ശ്രീഹരി (32), ആയുർ വയണാം മൂല ആട്ടറ പുത്തൻവീട്ടിൽ മഹേഷ്​ (35) എന്നിവരെ പൊലീസ് അറസ്​റ്റ്​​ ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഓട്ടോയിലെത്തിയ മൂവർ സംഘം 1000 രൂപ ആവശ്യമുണ്ടെന്നും എ.ടി.എം പ്രവർത്തനമില്ലാത്തതു കാരണം പണമെടുക്കാൻ കഴിയുന്നില്ലെന്നും അറിയിച്ചു.

സംശയം തോന്നാത്തതിനാൽ കമല ​ൈകയിലിരുന്ന മൊബൈൽ ഫോൺ താഴെ ​െവച്ച ശേഷം അകത്തേക്ക് പോയി പണവുമായെത്തി പണം നൽകി. ഈ സമയം കമലയറിയാതെ മൊബൈൽ ഫോണും ഇവർ കൈക്കലാക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. മൊബൈൽ ഫോൺ നഷ്​ടപ്പെട്ട വിവരം മനസ്സിലാക്കിയ കമല ഉടൻ തന്നെ അഞ്ചൽ പൊലീസിൽ പരാതി നൽകി.

എസ്.എച്ച്.ഒ സൈജുനാഥി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പരിസരത്തെ സി. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷയുടെ നമ്പർ കണ്ടെത്തി നടത്തിയ തിരച്ചിലിൽ പനച്ചവിളയിൽ നിന്നുമാണ് പ്രതികളെ കസ്​റ്റഡിയിലെടുത്തത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Fake money and mobile phone stolen as son's friends; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.