ഏറത്ത് നെൽവയൽ മണ്ണിട്ട് നികത്തിയ നിലയിൽ
Posted On
date_range Updated On
date_range ഏറത്ത് അനധികൃത നിലംനികത്തൽ
അഞ്ചൽ: ഏറം ജങ്ഷനു സമീപം അനധികൃതമായി നിലം നികത്തൽ നടക്കുന്നതായി നാട്ടുകാരുടെ പരാതി. രാത്രി കാലത്താണ് ഇവിടെ മണ്ണ് തട്ടിയതെന്ന് നാട്ടുകാർ. വിവരം റവന്യൂ-കൃഷി വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും പരാതി കിട്ടിയില്ലെന്ന സാങ്കേതിക വാദം പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുകയാണത്രെ.
പ്രതികരിക്കുന്ന നാട്ടുകാർക്ക് മണ്ണ് മാഫിയകളുടെ ഭീഷണിയുള്ളതിനാലാണ് ആരും നേരിട്ട് പരാതിപ്പെടാത്തതെന്ന് പറയപ്പെടുന്നു. പനയഞ്ചേരി സ്വദേശിയുടേതാണ് നികത്തിയ നിലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.