നിർമാണം നടക്കുന്ന അഞ്ചൽ ബൈപാസ് പി.എസ്. സുപാൽ സന്ദർശിക്കുന്നു

സർക്കാറി​െൻറ നൂറുദിന കർമപരിപാടിയിൽ അഞ്ചൽ ബൈപാസും

അഞ്ചൽ: കഴിഞ്ഞ 20 വർഷത്തോളമായി നിർമാണം ഇഴഞ്ഞുനീങ്ങുന്ന അഞ്ചൽ ബൈപാസ് സർക്കാറി​െന നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിക്കാനുള്ള നിർദേശം നൽകിയതായി പി.എസ്. സുപാൽ എം.എൽ.എ. കേരള റോഡ് ഫണ്ട് ബോർഡ്‌ നിർമാണ ചുമതല ഏറ്റെടുത്ത അഞ്ചൽ ബൈപാസ് നിർമാണ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനയോഗം ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിൽ ചേർന്നു.

നിലവിലെ നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. നിർമാണ പ്രവർത്തനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, സർവേ നടപടികൾ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകേണ്ട നടപടിക്രമങ്ങൾ എന്നിവ അടിയന്തരമായി പൂർത്തീകരിക്കാൻ യോഗത്തിൽ എം.എൽ.എ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി.

കൂടാതെ, നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആയൂർ മുതൽ അഗസ്ത്യക്കോട് വരെയുള്ള റോഡ് നവീകരണപദ്ധതിക്കും സഹായകരമായ നിലയിൽ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ഫോറസ്​റ്റ്​ എന്നീ വകുപ്പുകൾ ചെയ്യേണ്ട പ്രവൃത്തികൾ ഒരുമാസം കൊണ്ട് പൂർണമായും പൂർത്തീകരിച്ച് നൽകാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. ഇരു പദ്ധതികളുടെയും കരാർ എടുത്തിട്ടുള്ള കമ്പനി അധികൃതർ കാലതാമസം വരാതെ തന്നെ നിർമാണം പൂർത്തീകരിക്കാമെന്ന് യോഗത്തിൽ അറിയിച്ചു.

കുളത്തൂപ്പുഴ പഞ്ചായത്തിൽ 2017-18 വർഷത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ള കുളത്തൂപ്പുഴ അമ്പലക്കടവ് പാലം നിർമാണത്തി​െൻറയും അവലോകനം നടന്നു.

ഇതി​െൻറയും നിർമാണ ചുമതല റോഡ് ഫണ്ട്‌ ബോർഡിനാണ്. നിലവിൽ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനനുസരിച്ച്​ ടെൻഡർ ചെയ്ത് നിർമാണം തുടങ്ങാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്ന നടപടി ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് ഉടൻ പൂർത്തിയാക്കി നൽകാമെന്ന് എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ബൈജു, സുജ സുരേന്ദ്രൻ, പി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ ആനിബാബു, പി. രാജീവ്, റോഡ് ഫണ്ട്‌ ബോർഡ് എക്സി. എൻജിനീയർ ശ്രീകുമാർ എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - anchal bypass in kerala governments 100 days projests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.