സർക്കാർ പരിപാടി പാർട്ടി പരിപാടിയാക്കിയെന്ന് ആക്ഷേപം

അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ പെരുങ്ങള്ളൂർ ശിശുമന്ദിരത്തിൽ നടത്തിയ കോഴിക്കുഞ്ഞുങ്ങളുടെ വിതരണ പദ്ധതി പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് ആരോപണം.

പരിപാടിയുടെ ഉദ്ഘാടന പരിപാടിയിൽ സ്ഥലത്തെ വാർഡംഗത്തെയും മറ്റ് പ്രതിപക്ഷ അംഗങ്ങളേയും ഒഴിവാക്കി ഭരണകക്ഷിയംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് നോട്ടീസ് ഇറക്കിയത്.

യഥാർഥ ഗുണഭോക്താക്കളെ അറിയിക്കാതെ ഭരണ പക്ഷക്കാർക്ക് താൽപര്യമുള്ളവർക്ക് മാത്രമാണ്​ കോഴിയെ വിതരണം ചെയ്ത​െതന്നും ആക്ഷേപമുണ്ട്​. ലിസ്​റ്റിൽ പേരില്ലാത്തവരിൽ നിന്നും പണം വാങ്ങി ഉടൻ തന്നെ കോഴികളെ നൽകുകയായിരു​െന്നന്ന് പറയുന്നു.

സംഭവം ബഹളമായതോടെ ചടയമംഗലം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പത്ത് കോഴി, മൂന്ന് കിലോ തീറ്റ, മരുന്ന് എന്നിവ 250 രൂപക്കാണ് കോർപറേഷൻ നൽകുന്നത്. ഗുണഭോക്താതാക്കളെ ഗ്രാമപഞ്ചായത്തുകൾ ഗ്രാമസഭകൾ വഴിയാണ് തെരഞ്ഞെടുക്കേണ്ടത്.

Tags:    
News Summary - Allegation that government program was made a party program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.