അഞ്ചൽ: അപകടത്തിൽ കേട് പാട് പറ്റിയ കാർ റിക്കവറി വാഹനത്തിൽ കെട്ടി വലിച്ചു പോകവേ വീണ്ടും അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ ആറേകാലോടെ എം.സി റോഡിൽ വയയ്ക്കൽ ആനാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്ത് വച്ച് കേടായ കാർ തിരുവനന്തപുരത്തേക്ക് കെട്ടിവലിച്ചുകൊണ്ടു പോയ റിക്കവറി വാഹനം പാതയരികിലെ സോളാർ ലാമ്പിന്റെ തൂണിൽ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം തെറ്റി കാറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനവുമുണ്ടായി. വാളകം എയ്ഡ് പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസെത്തി മറ്റൊരു റിക്കവറി വാഹനമുപയോഗിച്ച് അപകടത്തിൽപ്പെട്ട ഇരു വാഹനങ്ങളും നീക്കം ചെയ്തു. കാറിന്‍റെ ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിക്കവറി വാഹനത്തിന്‍റെ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് പറയപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.