692 വാഹനങ്ങൾ സിറ്റി പൊലീസ്​ പിടിച്ചെടുത്തു

കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാൻ നടപടികൾ കൂടുതൽ കർശനമാക്കി സിറ്റി പൊലീസ്​. മതിയായ യാത്രാരേഖകളില്ലാതെ അനാവശ്യമായി പുറത്തിറങ്ങിയ വാഹനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി. 692 വാഹനങ്ങൾ പിടിച്ചെടുത്തു. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ പരിശോധന ഏർപ്പെടുത്തിയാണ് അനാവശ്യ യാത്രക്കാരെ പൊലീസ്​ കുടുക്കിയത്. അപ്രതീക്ഷിത പരിശോധനക്കായി പട്രോളിങ്​ സംഘങ്ങളെ നിയോഗിച്ചത് ഫലം ചെയ്തെന്നും പരിശോധനകൾ തുടരുമെന്നും സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണൻ അറിയിച്ചു. നിയമലംഘനം കണ്ടെത്തിയ 86 കടകൾ അടച്ചുപൂട്ടി. 203 വ്യക്തികളെ അറസ്​റ്റ്​ ചെയ്​തു. ശരിയായവിധം മാസ്​ക് ധരിക്കാതിരുന്ന 914 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 869 പേർക്കെതിരെയും നടപടി സ്വീകരിച്ചതായി കമീഷണർ അറിയിച്ചു. എൻ.സി.പി സ്ഥാപക ദിനാചരണം (ചിത്രം) കൊല്ലം: എൻ.സി.പിയുടെ 21ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം റസിഡൻസി റോഡിൽ 21 വൃക്ഷത്തൈകൾ നട്ടു. സംസ്ഥാന എക്​സിക്യൂട്ടിവ് അംഗം താമരക്കുളം സലിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി. പത്മാകരൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. പ്രദീപ്കുമാർ, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി വിശ്വൻ മോഹൻദാസ്, എൻ.സി.പി കൊല്ലം നിയോജക മണ്ഡലം പ്രസിഡൻറ് ജയിംസ് ചാക്കോ എന്നിവർ സംസാരിച്ചു. ചടയമംഗലത്ത് ആർ.കെ. ശശിധരൻപിള്ള പതാക ഉയർത്തലും സൗജന്യ ഫലവൃക്ഷത്തൈകളുടെ ഉദ്ഘാടനവും നിർവഹിച്ചു. പുനലൂരിൽ ടി.ഇ. ചെറിയാൻ, പത്തനാപുരത്ത് രാജൻ പണിക്കർ, കുണ്ടറയിൽ കരിപ്പുറം ഷാജി, ഇരവിപുരത്ത് കെ. രാജൻ, ചവറയിൽ ജെ. ഫാസിൽ, കരുനാഗപ്പള്ളിയിൽ കൃഷ്ണകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.