കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 543 പേര് കൂടി കോവിഡ് മുക്തി നേടി. 349 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന് വന്ന ഒരാൾ, സമ്പര്‍ക്കം വഴി 343 പേർ, നാല് ആരോഗ്യ പ്രവര്‍ത്തകർ, ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പറേഷനില്‍ 48 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം, കല്ലുംതാഴം, കുരീപ്പുഴ, മതിലില്‍ ഭാഗങ്ങളില്‍ നാലുവീതം തിരുമുല്ലാവാരം -മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍. നഗരസഭകളില്‍ കരുനാഗപ്പള്ളി -11, കൊട്ടാരക്കര -ഒമ്പത്, പുനലൂര്‍ -എട്ട്, പരവൂര്‍ -നാല് എന്നിങ്ങനെയാണ് രോഗികൾ. ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-20, വെളിയം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 14 വീതം പത്തനാപുരം-11, തെക്കുംഭാഗം, കുലശേഖരപുരം ഭാഗങ്ങളില്‍ 10 വീതം വിളക്കുടി, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ എട്ടുവീതം കല്ലുവാതുക്കല്‍, ശാസ്താംകോട്ട, വെളിനല്ലൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ ഏഴുവീതം പെരിനാട്, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ആറുവീതം കരീപ്ര, അഞ്ചല്‍, തൊടിയൂര്‍, ശൂരനാട് സൗത്ത്, മയ്യനാട്, പൂയപ്പള്ളി, പട്ടാഴി വടക്കേക്കര, നെടുമ്പന, ഏരൂര്‍ പ്രദേശങ്ങളില്‍ അഞ്ചുവീതം ശൂരനാട് നോര്‍ത്ത്, മൈലം, പന്മന, പനയം, ചാത്തന്നൂര്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ നാലുവീതം പട്ടാഴി, തേവലക്കര, തൃക്കരുവ, ഇട്ടിവ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതർ. കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായിനി (65), തട്ടാമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന് (68) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.